പഞ്ചാബിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി

ചണ്ഡീഗഡ്: പഞ്ചാബിൽ കാണാതായ ഒരു കുടുംബത്തിലെ നാലുപേരെ ഫരീദ്കോട്ടിലെ സിർഹിന്ദ് ഫീദർ കനാലിൽ മരിച്ച നില‍യിൽ കണ്ടെത്തി. ഭരംജിത് സിംഗ്, ഭാര്യ രൂപീന്ദർ കൗർ, അവരുടെ 13 ഉം 11 ഉം വയസ്സുള്ള മക്കൾ എന്നിവരെയാണ് കനാലിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ജൂണിലാണ് ഭരംജിത്ത് സിംഗിനെയും കുടുംബത്തെയും കാണാതാവുന്നത്.

ഇവരെ ഒരുമാസത്തിലേറെയായി ഫരീദ്കോട്ടിലെ ബാൻസിംഗ് കോളനിയിൽ നിന്നും കാണാതായതാവുകയായിരുന്നു. കനാലിന്‍റെ അടിഭാഗത്ത് കാറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. രുപദീർ കൗറിന്‍റെ പരാതിയെ തുടർന്ന് അഞ്ജാതരായ വ്യക്തികൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. 

Tags:    
News Summary - Bodies of 4 members of missing Faridkot family found in car from Sirhind canal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.