ആലത്തൂർ: സ്വാതി ജങ്ഷനിലെ വാഹന ഷോറൂമിൽനിന്ന് പുതിയ ബുള്ളറ്റ് മോട്ടോർ ബൈക്കും പതിനായിരത്തോളം രൂപയും മോഷണം പോയതായി ആലത്തൂർ പൊലീസിൽ പരാതി. 2,27,000 രൂപ വില വരുന്ന ബൈക്ക്, ഷോറൂമിൽ സൂക്ഷിച്ചിരുന്ന 9950 രൂപ എന്നിവ നഷ്ടപ്പെട്ടതായി മാനേജർ കോട്ടായി സ്വദേശി സുധിൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ശനിയാഴ്ച രാത്രി ഷോറൂം അടച്ച് പോയതായിരുന്നു തിങ്കളാഴ്ച രാവിലെ ഒമ്പതിന് തുറക്കാൻ വന്നപ്പോഴാണ് ഷട്ടറിന്റെ പൂട്ട് പൊളിച്ചതായി കാണപ്പെട്ടത്. തുടർ പരിശോധനയിലാണ് ബൈക്കും പണവും നഷ്ടപ്പെട്ടതായി അറിവായത്. ആലത്തൂർ പൊലീസ് കേസ്സെടുത്ത് അന്വേഷിച്ച് വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.