കഞ്ചാവ് കടത്ത്; പ്രതിക്ക് നാലുവർഷം കഠിനതടവും പിഴയും

മുട്ടം: കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ പ്രതിക്ക് നാലുവർഷം കഠിനതടവും പിഴയും ശിക്ഷ. തമിഴ്നാട് ഉസലാംപെട്ടി സ്വദേശി ഗുരുനാഥനെയാണ് (64) കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിന തടവിനും തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷൽ കോടതി ജഡ്ജി മഹേഷ് ശിക്ഷിച്ചു.

2018 ജനുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. കുമളി എക്സൈസ് ചെക്ക്പോസ്റ്റ് വഴി 1.8 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്നു എന്നതാണ് കേസ്. പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന സോജൻ സെബാസ്റ്റ്യനും പാർട്ടിയും ചേർന്നാണ് പിടികൂടിയത്.

ഇടുക്കി അസി. എക്സൈസ് കമീഷണർ ആയിരുന്ന ടി.എ. അശോക്കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി. രാജേഷ് ഹാജരായി.

Tags:    
News Summary - Cannabis Trafficking; Four years rigorous imprisonment and fine for the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.