ക​ട​യു​ടെ മു​ക​ളി​ലെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ നി​ല​യി​ൽ

കടയുടെ മുകളിൽ കഞ്ചാവ് നട്ടുവളർത്തിയ നിലയിൽ

ചെ​റു​തു​രു​ത്തി: ക​ട​യു​ടെ മു​ക​ളി​ലെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ നി​ല​യി​ൽ. ചെ​റു​തു​രു​ത്തി സെൻറ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ക​ട​യു​ടെ മു​ക​ളി​ൽ ഏ​ക​ദേ​ശം ഒ​ന്ന​ര​മീ​റ്റ​ർ വ​ലി​പ്പ​മു​ള്ള ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

ചെ​റു​തു​രു​ത്തി എ​സ്.​ഐ നി​ഖി​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. ക​ട​യു​ടെ മു​ക​ളി​ലെ അ​ടു​ത്ത ബി​ൽ​ഡി​ങ്ങി​ൽ നി​ര​വ​ധി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്നു​ണ്ട്. അ​ഡീ​ഷ​ണ​ൽ എ​സ്.​ഐ ക​മ​റു​ദ്ദീ​ൻ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രാ​യ വി​നീ​ത് മോ​ൻ, ഗി​രീ​ഷ്, നി​ദി​ഷ്, ഷം​സു​ദ്ദീ​ൻ എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Tags:    
News Summary - Cannabis was planted on top of the shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.