യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

തി​രൂ​ർ: പ​റ​വ​ണ്ണ​യി​ൽ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ആ​ക്ര​മി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ​റ​വ​ണ്ണ സ്വ​ദേ​ശി​യെ തി​രൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. ചേ​ക്കി​ന്റെ പു​ര​ക്ക​ൽ ആ​ഷി​ഖി​നെ​യാ​ണ് (21) തി​രൂ​ർ സി.​ഐ ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് രാ​ത്രി​യി​ൽ കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്ന​ത്. കാ​റി​ൽ പാ​ട്ട് ഉ​ച്ച​ത്തി​ൽ വെ​ച്ച​തി​നെ​ച്ചൊ​ല്ലി​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തി​രൂ​ർ മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.