ആലപ്പുഴ: എക്സൈസും മോട്ടോർ വാഹനവകുപ്പും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ ലഹരിപദാർഥം ഉപയോഗിച്ച് വാഹനമോടിച്ച ആറ് ഡ്രൈവർമാരെ പിടികൂടി. ഇവർക്കെതിരെ കേസെടുത്തു. ആർ.ടി.ഒ സജി പ്രസാദ്, ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമീഷണർ എൻ. അശോക്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സ്വകാര്യബസുകൾ, ടാക്സികൾ, ഓട്ടോകൾ, തുടങ്ങിയ വാഹനങ്ങളിലെ ഡ്രൈവർമാർ വാഹനം ഓടിക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തി.
ബസ് സ്റ്റാൻഡും ഓട്ടോ-ടാക്സി സ്റ്റാൻഡുകളിലും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മദ്യം ഉൾപ്പെടെയുള്ള ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താനുള്ള പരിശോധന നാളുകളായി നിലച്ചിരിക്കുകയായിരുന്നു. പരാതി വർധിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പും എക്സൈസും പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്. എക്സൈസിനെ കൂടി ഉൾപ്പെടുത്തിയുള്ള പരിശോധന ആദ്യമാണ്. കഴിഞ്ഞ ദിവസവും ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കേസുകളൊന്നും രജിസ്റ്റർ ചെയ്തിരുന്നില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.