പറവൂർ: ഒരുമിച്ച് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കെ.എസ്.ഇ.ബി ഏഴിക്കര സെക്ഷൻ ഓഫിസിലെ മസ്ദൂർ കെടാമംഗലം തലക്കാട്ട് പുതുവേലിൽ വിനീഷിനെതിരെയാണ് വീട്ടമ്മയുടെ പരാതിയിൽ കേസെടുത്തത്.
രാവിലെ ഇരുചക്ര വാഹനത്തിൽ ജോലിക്ക് പോകുമ്പോൾ വീട്ടമ്മയോട് വിനീഷ് ലിഫ്റ്റ് ചോദിച്ചു. പരിചയക്കാരനായ ഇയാളെ വീട്ടമ്മ സ്കൂട്ടറിന്‍റെ പിന്നിൽ കയറ്റി സഞ്ചരിക്കവെ അപമാനിക്കാൻ ശ്രമിച്ചെന്നും സ്കൂട്ടർ നിർത്തിയതോടെ കയറിപ്പിടിച്ചെന്നുമാണ് പരാതി.
മാസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. വിനീഷ് സുഹൃത്തുക്കളോടും നാട്ടുകാരോടും വീട്ടമ്മയെക്കുറിച്ച് അപവാദം പറഞ്ഞുനടന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് പൊലീസിൽ പരാതി നൽകിയത്. വിനീഷ് ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.