തൃപ്പൂണിത്തുറ: യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കിഴക്കമ്പലം, മേനാച്ചേരി വീട്ടില്‍ ജിബിന്‍ ജേക്കബിനെയാണ് (28) ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.തൃപ്പൂണിത്തുറ ആദംപള്ളിക്കാവ് ക്ഷേത്രത്തില്‍ കഴിഞ്ഞ 27ന് രാത്രി 10ന് നടന്ന ഗാനമേളക്കിടയിലാണ് തൃപ്പൂണിത്തുറ വടക്കേക്കോട്ട ചക്കാലമുട്ട്, ചിറപ്പുറത്തു വീട്ടില്‍ ശ്രീരാജിനെ (21) പ്രതി കൈയില്‍ കരുതിയ ബീയര്‍ കുപ്പി കൊണ്ട് തലക്കടിച്ചത്.
അടികൊണ്ട് അബോധാവസ്ഥയിലായ ശ്രീരാജിനെ നാട്ടുകാരുടെ സഹായത്തോടെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ക്ഷേത്ര ഗ്രൗണ്ടില്‍ ഗാനമേള നടക്കവെ പ്രതി യുവാവിന്‍റെയും സുഹൃത്തുക്കളുടെയും മുന്നില്‍നിന്ന് തുള്ളിയപ്പോള്‍ മാറാൻ പറഞ്ഞതിലുള്ള വിരോധമാണ് തലയ്ക്കടിക്കാന്‍ കാരണം. പ്രതിക്ക് കുന്നത്തുനാട് സ്റ്റേഷനിലടക്കം സമാന രീതിയിലുളള കേസുകള്‍ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മൂവാറ്റുപുഴയില്‍നിന്നാണ് പിടികൂടിയത്.അന്വേഷണ സംഘത്തിൽ എസ്.ഐ.മാരായ പ്രദീപ്.എം.വി., ആര്‍. രേഷ്മ, എ.എസ്.ഐ.മാരായ രാജീവ് നാഥ്, എം.ജി.സന്തോഷ്, ഷാജി, എസ്.സി.പി.ഒ ശ്യാം.ആര്‍. മേനോന്‍ എന്നിവര്‍ സംബന്ധിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.