ചങ്ങരംകുളം: ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയുടെ രേഖാചിത്രത്തിനോട് ചേർത്ത് മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു. ചങ്ങരംകുളം മാന്തടം സ്വദേശി പരുവിങ്ങൽ അനസിനെതിരെയാണ് ചങ്ങരംകുളം െപാലീസ് കേസെടുത്തത്.
മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്യുകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ലിങ്ക് വാട്സ്ആപ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി. ഡി.ജി.പി, ജില്ല പൊലീസ് മേധാവി എന്നിവർക്ക് സ്ക്രീൻഷോട്ടും ലിങ്കടക്കം പരാതി നൽകിയിരുന്നു. അനസ് വിദേശത്താണ് ജോലിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.