കോട്ടയം: കുമാരനല്ലൂരിൽ ബൈക്കിലെത്തിയ സംഘം യുവാവിനും പിതാവിനും നേരെ നേരെ മുളക് സ്പ്രേ പ്രയോഗിച്ചു. കുമാരനല്ലൂർ എസ്.ബി.ഐക്ക് സമീപം പ്രവർത്തിക്കുന്ന സ്കിൽസെപ്റ്റ് പ്രഫഷനൽ ഡെവലപ്മെൻറ് സ്ഥാപനത്തിലാണ് ആക്രമണം നടന്നത്.
സ്ഥാപന ഉടമ മുഹമ്മദ് ഹുസൈൻ, മകൻ സഫീദ് എന്നിവർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് 12.30നാണ് കുമാരനല്ലൂർ എസ്.ബി.ഐക്ക് സമീപത്തെ ഓഫിസിൽ ആക്രമണമുണ്ടായത്.
ഹെൽമറ്റ് ധരിച്ച് കടയിലെത്തിയ രണ്ടു യുവാക്കൾ സഫീദിനെ കടക്കുള്ളിൽനിന്ന് വിളിച്ച് പുറത്തിറക്കി ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് പിതാവ് മുഹമ്മദ് ഹുസൈൻ ഓടിയെത്തിയതോടെ അക്രമിസംഘം മുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു. പ്രദേശത്തുള്ളവർ ഓടിയെത്തിയപ്പോഴേക്കും അക്രമിസംഘം ഓടിരക്ഷപ്പെട്ടു. ഇവരുടെ ബൈക്കിെൻറ നമ്പർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഗാന്ധിനഗർ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.