തിരുവനന്തപുരം: പട്ടാപ്പകൽ ഓവർബ്രിഡ്ജിലെ ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജീഷുമായി പൊലീസ് തെളിവെടുപ്പാരംഭിച്ചു. നാഗർകോവിൽ സ്വദേശിയും സിറ്റി ഹോട്ടൽ റിസപ്ഷനിസ്റ്റുമായ അയ്യപ്പനെ (32) കൊലപ്പെടുത്തിയ ശേഷം അജീഷ് രക്ഷപ്പെടാനുപയോഗിച്ച ബൈക്ക് ഇന്നലെ നെടുമങ്ങാട് വാളിക്കോട് ഭാഗത്തുനിന്ന് പൊലീസ് പിടിച്ചെടുത്തു. സംഭവസമയത്ത് ഇയാൾ ധരിച്ചിരുന്ന ചെരിപ്പ് വീടിന് സമീപത്ത് നിന്ന് ലഭിച്ചു. വാളിക്കോട് റോഡരികിൽ വൈദ്യുതി പോസ്റ്റിന് സമീപം നിർത്തിയിട്ട നിലയിലായിരുന്നു ബൈക്കുണ്ടായിരുന്നത്. തിരുവനന്തപുരത്തുനിന്ന് പോകുമ്പോൾ പെട്രോൾ തീർന്നതിനാലാണ് ബൈക്ക് ഇവിടെ നിർത്തിയിട്ടതെന്ന് അജീഷ് പൊലീസിനോട് പറഞ്ഞു.
തുടർന്ന് മറ്റൊരു ബൈക്കിന് പിന്നിൽ കയറി. കുറച്ച് ദൂരം ചെന്നശേഷം ഓട്ടോയിലാണ് വീട്ടിലെത്തിയതെന്നും തെളിവെടുപ്പിനിടെ ഇയാൾ സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
കൊലപാതകത്തിനായി തിരുവനന്തപുരത്തേക്ക് പോരും മുമ്പ് രണ്ട് പേരുടെ വീട്ടിലെത്തിയും വധഭീഷണി മുഴക്കിയിരുന്നു. ഈ വീടുകളിലും പ്രതിയെ തെളിവെടുപ്പിനെത്തിച്ചു.ഇന്നുംകൂടി ചോദ്യം ചെയ്യൽ തുടരും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ തിങ്കളാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.