തിരുവല്ല : മല്ലപ്പള്ളിയിൽ ബീവറേജസ് കോർപ്പറേഷെൻറ ഔട്ട് ലൈറ്റിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. വായ്പൂർ ചെട്ടിമുക്ക് മേലേ തറയിൽ വീട്ടിൽ സനീഷിനാണ് പരിക്കേറ്റത്. കവിയൂർ പുന്നിലം കോളനിയിൽ ഷാജി സുരേന്ദ്രൻ നടത്തിയ ആക്രമത്തിലാണ് സനീഷിന് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് മദ്യപിച്ച ശേഷം വീണ്ടും മദ്യം വാങ്ങാനായി മദ്യശാലയ്ക്ക് മുമ്പിൽ ക്യൂ നിൽക്കവേ തർക്കത്തിനിടെ സനീഷ് ഷാജിയുടെ മൂക്കിന് ഇടിച്ചു. തുടർന്ന് മദ്യം വാങ്ങി പുറത്തേക്ക് വന്ന സനീഷിനെ ഷാജി കല്ല് ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ അടിക്കുകയായിരുന്നു.
സംഭവ സമയം ഈ വഴി വന്ന എക്സൈസ് സംഘം തടഞ്ഞു നിര്‍ത്തിയശേഷം കീഴ്വായ്പൂർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് എത്തിയ പോലീസ് സംഘവും എക്സൈസ് ഉദ്യോഗസ്ഥരും ചേർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സനീഷിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.