പന്തളം: പന്തളം കാർണിവലിന്റെ വേദി അഴിച്ചുമാറ്റിന്നിടത്ത് സംഘർഷം. ഒരാൾക്ക് പരിക്കേറ്റു. മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാർണിവൽ നടന്ന സ്ഥലത്ത് കട നടത്തിപ്പുകാരനായിരുന്ന പന്തളം മങ്ങാരം നാലുതുണ്ടിൽ മുഹമ്മദ് ഷഫീഖ് (46) നെയാണ് സംഘം ചേർന്ന് മർദിച്ചത്. കടയിൽ ഉണ്ടായിരുന്ന മേശയും മറ്റു ഉപകരണങ്ങളും തൊടുപുഴ സ്വദേശികളായ ആറംഗ സംഘം എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് ഷഫീഖിനെ മർദിക്കാൻ കാരണം. വ്യാഴാഴ്ച രാത്രി 7.30 യോടെ കൂടിയായിരുന്നു. തൊടുപുഴയിൽ എത്തിയ സംഘം അക്രമം കാണിച്ചത്. മാരക ആയുധവുമായി ക്രൂരമായി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശികളായ ലിജോ, താഹ, സിദ്ധാർഥൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരുടെ വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പന്തളം കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപം മുനിസിപ്പൽ സ്റ്റേഡിയത്തിൽ കഴിഞ്ഞ 29ന് അവസാനിച്ച പന്തളം കാർണിവന്റെ പന്തൽ അഴിച്ചുമാറ്റിയും സാധന സാമഗ്രികൾ മാറ്റുന്നതിനിടയിൽ കട നടത്തിപ്പുകാരന്റെ സാധന സാമഗ്രികൾ മാറ്റിയതാണ് പ്രശ്നത്തിനിടയാക്കിയത്. എട്ടോളം സംഘം ആക്രമണത്തിന് പിന്നിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരുടെയും പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.