മാർക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞു; അസമിൽ അധ്യാപകനെ വിദ്യാർഥി കുത്തിക്കൊന്നു

ഗുവാഹത്തി: അസമിലെ ശിവസാഗറിൽ അധ്യാപകനെ ക്ലാസ്മുറിയിൽ വെച്ച് വിദ്യാർഥി കുത്തിക്കൊന്നു. കെമിസ്ട്രി അധ്യാപകനായ രാ​ജേഷ് ബാറൂഹ് ബെജവാദയെ(55)ആണ് പ്ലസ്‍വൺ വിദ്യാർഥി കുത്തിക്കൊന്നത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അധ്യാപകൻ വിദ്യാർഥിയെ വഴക്കു പറഞ്ഞിരുന്നു. ഇതാണ് വിദ്യാർഥിയെ അധ്യാപകനെ കൊല്ലാൻ പ്രേരിപ്പിച്ചത്. വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അധ്യാപനത്തിനൊപ്പം സ്വകാര്യ സ്കൂളിന്റെ നടത്തിപ്പ് ചുമതലയും രാജേഷിനുണ്ടായിരുന്നു.

സംഭവം നടന്നതിന്റെ തലേദിവസം, മാർക്ക് കുറഞ്ഞതിന് കുട്ടിയെ വഴക്കു പറഞ്ഞ രാജേഷ്, മാതാപിതാക്കളെ കൂട്ടി വരാനും ആവശ്യപ്പെട്ടിരുന്നു. പിറ്റേ ദിവസം സാധാരണ വേഷത്തിൽ ക്ലാസ്മുറിയിലെത്തിയ വിദ്യാർഥിയോട് ഇറങ്ങിപ്പോകാൻ അധ്യാപകൻ ആവശ്യപ്പെട്ടു. പെട്ടെന്ന് കുട്ടി അധ്യാപകനെ സഹപാഠികളുടെ മുന്നിൽ വെച്ച് കത്തിയെടുത്ത് തുരുതുരാ കുത്തുകയായിരുന്നു. കുട്ടി കത്തിയുമായാണ് ക്ലാസിലെത്തിയതെന്ന് അറിയില്ലായിരുന്നുവെന്നാണ് ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ പറയുന്നത്. കുത്തേറ്റ് വീണ അധ്യാപകൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

Tags:    
News Summary - Class 11 atudent stabs teacher to death in classroom at assam school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.