ഫോൺ വായ്പ തിരിച്ചടവിന്‍റെ പേരിൽ മർദിച്ചതായി പരാതി

ഇരവിപുരം: സംഘടിച്ചെത്തിയവർ കോൺഗ്രസ് വനിത ബൂത്ത് പ്രസിഡന്റിനെയും ഭർത്താവിനെയും ആക്രമിച്ചതായി പരാതി. വിവരം പൊലീസിനെ അറിയിച്ചിട്ടും പൊലീസ് എത്തിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. വടക്കേവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലുള്ള അമ്പത്തിമൂന്നാം നമ്പർ ബൂത്ത് പ്രസിഡന്റ് പള്ളിമുക്ക് പോസ്റ്റ് ഓഫിസ് ജങ്ഷനടുത്ത് മഹാത്മാനഗർ 119 ബിസ്മില്ലാ ഹൗസിൽ ആശ, ഭർത്താവ് സാദിഖ് എന്നിവരെയാണ് ആക്രമിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. തവണ വ്യവസ്ഥയിൽ വാങ്ങിയ ഫോണിന്റെ അവസാന തവണ അടക്കുന്നതിന് വീഴ്ച വരുത്തിയെന്ന കാരണം പറഞ്ഞാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ആൾക്കാർ ഇവരെ ആക്രമിച്ചത്. ആക്രമണത്തിൽ മർദനമേറ്റ ബൂത്ത് പ്രസിഡന്റും ഭർത്താവും ജില്ല ആശുപത്രിയിൽ ചികിത്സ തേടി.

വനിത ബൂത്ത് പ്രസിഡന്റിനെയും കുടുംബെത്തയും ആക്രമിച്ചവരെ ഉടൻ പിടികൂടണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസും മണ്ഡലം പ്രസിഡന്റ് ശിവരാജൻ വടക്കേവിളയും ആവശ്യപ്പെട്ടു.സംഭവം പൊലീസിനെ അറിയിച്ചിട്ടും മൊഴിയെടുക്കാനെത്താൻ വൈകിയ പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

Tags:    
News Summary - Complaint of beating for phone loan repayment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.