കോഴിക്കോട്: നടക്കാവിൽ ഓട്ടോ സഡൻ ബ്രേക്കിട്ട് നിർത്തിയതിനെ ചൊല്ലിയുള്ള സംഘർഷവുമായി ബന്ധപ്പെട്ട് ആറുപേർ അറസ്റ്റിൽ. കോഴിക്കോട് ബീച്ചിൽ ഓട്ടോ തൊഴിലാളികൾ സംഘംചേർന്ന് കാർ യാത്രക്കാരനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർമാരായ നരിക്കുനിയിലെ മുഹമ്മദ് റാഷിഖ്, പുന്നശ്ശേരിയിലെ ജംഷീർ, പൊക്കുന്നിലെ ദിലീപ്, പറമ്പിൽ ബസാറിലെ ഷമീർ എന്നിവരെയും ഓട്ടോ തൊഴിലാളികളെ വീൽ സ്പാനർ കൊണ്ട് വധിക്കാൻ ശ്രമിച്ച വേങ്ങേരിയിലെ മനുപ്രസാദ്, ഈസ്റ്റ്ഹില്ലിലെ ഫാസിൻ രാജ് എന്നിവരെയുമാണ് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായും ഇവരെ കണ്ടെത്താൻ ഊർജിതാന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ടൗൺ ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ, മുഹമ്മദ് സിയാദ്, സുലൈമാൻ, രാജീവൻ, മുഹമ്മദ് സബീർ, അജീഷ്, ഡൈജു ഡേവിസ്, ബിനിൽകുമാർ, വിജീഷ്, ബിജു, പ്രബീഷ്, ശ്രീജിത്ത് കുമാർ, രാകേഷ്, ഹരീഷ്, ജിതേന്ദ്രൻ, സജീഷ്, പ്രവീൺ, പുരുഷോത്തമൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.