കാഞ്ഞിരപ്പള്ളി: കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി മാത്യു കുളങ്ങരയെ നാൽവർസംഘം രാത്രി വീട്ടിൽ കയറി വെട്ടി പരിക്കേൽപിച്ചു. ഗുരുതര പരിക്കേറ്റ മാത്യു തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാത്യുവിെൻറ ഭാര്യക്കും പിതാവിനും പരിക്കുണ്ട്.
ആനക്കല്ല് ഒന്നാംമൈൽ ഭാഗത്ത് താമസിക്കുന്ന മാത്യുവിെൻറ വീട്ടിൽ തിരുവോണദിവസം രാത്രി 11ഓടെ നാലുപേരടങ്ങുന്ന സംഘം എത്തുകയായിരുന്നു. ഇവർ ജനൽചില്ലുകൾ അടിച്ചുതകർക്കുകയും കതക് പൊളിക്കുവാൻ ശ്രമിക്കുകയും ചെയ്തു. ബഹളംകേട്ട് പുറത്തിറങ്ങിയ മാത്യുവിനെ സംഘം ബലമായി പിടിച്ചു മുറ്റത്തിന് പുറത്തേക്ക് കൊണ്ടുപോവുകയും തലക്ക് കല്ലിന് ഇടിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
പിടിച്ചുമാറ്റുവാൻ ഓടിയെത്തിയ ഭാര്യയെയും സംഘം ഉപദ്രവിച്ചു. ബഹളം കേട്ടെത്തിയ മാത്യുവിെൻറ പിതാവിനെയും സഹോദരിയെയും ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷിടിച്ച സംഘം, പിന്നീട് കടന്നുകളഞ്ഞു. പ്രതികൾ ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.