മറയൂർ: എസ്.ബി.ഐ സി.ഡി.എം മെഷീനിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ദിണ്ടിഗൽ ബത്തലഗുണ്ടു സ്വദേശി രാജ്കുമാറിനെയാണ് (40) തമിഴ്നാട് പഴനിയിൽനിന്നും മറയൂർ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയുടെ വീട്ടിൽനിന്നും 500 രൂപയുടെ ഒമ്പത് കള്ളനോട്ടും കണ്ടെടുത്തു.
ഇതോടെ ഈ കേസിലെ എല്ലാ പ്രതികളെയും അറസ്റ്റു ചെയ്തു. ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളെയാണ് അറസ്റ്റു ചെയ്തത്. ജില്ല പൊലീസ് മേധാവി കുര്യാക്കോസിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. മറയൂർ എസ്.എച്ച്.ഒ ടി.സി. മുരുകൻ, എസ്. ഐ സജി എം. പോൾ, എ.എം. അനുകുമാർ, സജുസൺ സാമുവൽ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.