കള്ളനോട്ട് കേസ്: 10ാം പ്രതിയും അറസ്റ്റിൽ

കായംകുളം: എസ്.ബി.ഐയിലെ കള്ളനോട്ട് നിക്ഷേപ കേസിലെ 10ാം പ്രതിയും പിടിയിൽ. കണ്ണൂർ ഇരിട്ടി പുളിക്കൽ കല്ലുംപറമ്പിൽ അഖിൽ ജോർജാണ് (30) അറസ്റ്റിലായത്. ശൃംഖലയിലെ മറ്റ് പ്രതികൾ നേരത്തേ പിടിയിലായിരുന്നു. ബാങ്കിൽ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതാണ് സംഘം കുടുങ്ങാൻ കാരണം.

കേസിലെ ഒമ്പതാം പ്രതിയായ സനീറിനൊപ്പം ബംഗളൂരുവിൽനിന്ന് കള്ളനോട്ടുകൾ വാങ്ങി പലർക്കായി വിതരണം ചെയ്യാൻ തുടക്കം മുതൽ അഖിൽ ജോർജും പങ്കാളിയായിരുന്നതായി പൊലീസ് പറഞ്ഞു. എറണാകുളത്തുനിന്നാണ് ഇയാൾ അറസ്റ്റിലായത്. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കായംകുളം സി.ഐ മുഹമ്മദ് ഷാഫി അറിയിച്ചു.

കാപ്പിൽ സ്വദേശി സുനിൽ ദത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നൽകിയ പണം എസ്.ബി.ഐ ശാഖയിൽ നിക്ഷേപിക്കാൻ എത്തിച്ചതാണ് കള്ളനോട്ട് തിരിച്ചറിയാൻ കാരണമായത്. ഇയാൾ നൽകിയ സൂചന പ്രകാരം ചൂനാട് സ്വദേശി അനസും തുടർന്ന് കായംകുളം സ്വദേശികളായ ജോസഫ്, നൗഫൽ, ചങ്ങൻകുളങ്ങര സ്വദേശികളായ മോഹനൻ, അമ്പിളി, ആലപ്പുഴ സക്കരിയ ബസാർ സ്വദേശി ഹനീഷ് ഹക്കിം (35) എന്നിവരും പിടിയിലായി.

നേത്തേ അറസ്റ്റിലായ പ്രതികളിൽനിന്ന് 2,74,500 രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. ഡിവൈ.എസ്.പി അജയ്നാഥിന്റെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ ദീപക്, ഷാജഹാൻ, ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Counterfeit note case: 10th accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.