സമൂഹമാധ്യമം വഴി ബന്ധം സ്ഥാപിച്ച് യുവാവിൽനിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം വർക്കല സ്വദേശികളായ റാഷിദ (38), ബൈജു (42) എന്നിവരെയാണ് അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജുമോൻ അറസ്റ്റ് ചെയ്തത്.
അരീക്കോട് കടുങ്ങല്ലൂർ സ്വദേശിയായ യുവാവിൽനിന്നാണ് മുഖ്യപ്രതിയായ റാഷിദ പണം തട്ടിയത്. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവതി തൃശൂരിലെ അനാഥാലയത്തിലാണ് താമസിക്കുന്നതെന്ന് യുവാവിനെ തെറ്റിധരിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.
അർബുദരോഗ ബാധിതയാണെന്നും ചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പണമാവശ്യമുണ്ടെന്നും പറഞ്ഞാണ് യുവതിയും ഭർത്താവും പണം തട്ടിയെടുത്തത്. മകളുടെ ഫോട്ടോ കാണിച്ചാണ് ഇരുവരും ബന്ധം സ്ഥാപിച്ചതും പണം തട്ടിയതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.