വിഴിഞ്ഞം: ക്രൂ ചെയ്ഞ്ചിങ് നടത്തിയ ടഗിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നു. കാണാതായ കശ്മീർ സ്വദേശി മൺദീപ് സിങ്ങിനെ കണ്ടെത്താനും ഫോണിൽ ബന്ധപ്പെടാനും അന്വേഷണ ഉദ്യോഗസ്ഥർ നാല് ദിവസമായി നടത്തുന്ന ശ്രമങ്ങൾ ഫലംകണ്ടിട്ടില്ല.
ദുരൂഹത നീക്കാൻ സൈബർ സെല്ലിെൻറ സഹായം തേടിയ പൊലിസ് ഗോവയിലെ ടഗ് ഉടമയോട് വിഴിഞ്ഞത്ത് നേരിെട്ടത്താൻ ആവശ്യപ്പെട്ടു. ടഗ് ഏജൻസി പ്രതിനിധികൾ ഇന്ന് വിഴിഞ്ഞം സ്റ്റേഷനിലെത്തി വിശദീകരണം നൽകുമെന്ന് സൂചനയുണ്ട്.
അറ്റകുറ്റപ്പണിക്കായി ഈ മാസം രണ്ടിന് എത്തിയ ടഗിൽനിന്ന് അതേദിവസം തന്നെ അധികൃതരുടെ അനുവാദമില്ലാതെ ജീവനക്കാരിലൊരാളായ മൺദീപ്സിങ് കശ്മീരിലേക്ക് പോയതായാണ് കൂടെയുള്ളവർ പൊലീസിന് മൊഴി നൽകിയത്.
എന്നാൽ ക്രൂ ചേഞ്ചിങ്ങിെൻറ ഭാഗമായി എമിഗ്രേഷൻ അധികൃതർ എത്തിയപ്പോൾ മൺദീപ് സിങ് എന്ന പേരിൽ മറ്റൊരു ജീവനക്കാരനാെണത്തിയത്. തിരിച്ചറിയൽ രേഖകളുടെ പരിശോധനയിൽ ആൾമാറാട്ടം കണ്ടെത്തിയ എമിഗ്രേഷൻ അധികൃതർ ഉത്തർപ്രദേശ് സ്വദേശി ഹിമാൻഷു സിങ്ങിനെ പിടികൂടി വിഴിഞ്ഞം പൊലീസിന് കൈമാറി.
അന്നുമുതൽ മൺദീപ് സിങ്ങുമായി ഫോണിൽ ബന്ധപ്പെടാൻ പോലീസ് ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇതോടെ ഇയാൾ നാട്ടിലേക്ക് പോയെന്ന സഹപ്രവർത്തകരുടെ മൊഴി സ്ഥിരീകരിക്കാനാകാതെ വന്ന പൊലീസ് മൺദീപ് സിങ്ങിെൻറ ഫോൺ രജിസ്റ്റർ പരിശോധിക്കാൻ സൈബർ സെൽ സഹായം തേടുകയായിരുന്നു.
ആൾമാറാട്ടത്തിന് പിടിയിലായ ഉത്തർപ്രദേശ് സ്വദേശി ഹിമാൻഷു സിങ്ങിനെ വ്യാഴാഴ്ച രാത്രിയിൽ ജാമ്യത്തിൽവിട്ടു. എന്നാൽ കേസന്വേഷണം കഴിയും വരെ ടഗും ജീവനക്കാരും വിഴിഞ്ഞത്ത് തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.