പെരുമ്പാവൂര്‍: അഞ്ചുകിലോ കഞ്ചാവുമായി കാറ്ററിങ് തൊഴിലാളി അറസ്റ്റിൽ. കൂവപ്പടി നെടുപ്പിള്ളിത്തോട് ചെരപ്പറമ്പന്‍ വീട്ടില്‍ നിതിനാണ് (27) എക്‌സൈസ് പിടിയിലായത്. കുറിച്ചിലക്കോട് സ്വദേശിയായ തേനന്‍വീട്ടില്‍ ജോമോന്‍ വര്‍ഗീസ് എന്നയാളാണ് ഇയാള്‍ക്ക് കഞ്ചാവ് നല്‍കിയതെന്ന് എക്സൈസ് പറഞ്ഞു. ഇയാളെ അന്വേഷിച്ചു വരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജോമോന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയും ജില്ലയില്‍ പ്രവേശന വിലക്കുള്ളയാളുമാണ്. ആന്ധ്രയില്‍നിന്ന് ട്രെയിന്‍ മാര്‍ഗവും റോഡ് മാര്‍ഗവും എത്തിച്ച് ചെറുപൊതികളാക്കി ഏജന്റുമാര്‍ മുഖേന വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അന്തർസംസ്ഥാന തൊഴിലാളികള്‍ക്കും വിൽക്കുകയായിരുന്നു. ഇയാളിൽനിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരുടെ വിവരവും എക്‌സൈസ് ശേഖരിച്ചുവരുന്നു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. സുമേഷിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍മാരായ കെ.ടി. സാജു, എന്‍.കെ. മണി, റേഞ്ച് ഓഫിസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.ജി. മധുസൂദനന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ പത്മഗിരീശന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.