കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായ പണം സമയോചിത ഇടപെടലിലൂടെ തിരിച്ചുപിടിച്ച് സൈബർ സെൽ. നഗരത്തിലെ ഡോക്ടറുടെ നാലര ലക്ഷവും റിട്ട. വിൽപന നികുതി ഉദ്യോഗസ്ഥെൻറ ഒരു ലക്ഷത്തോളം രൂപയുമാണ് പണം നഷ്ടപ്പെട്ട് ഉടൻ പരാതി നൽകിയതിനാൽ തിരിച്ചുകിട്ടിയത്.
നഗരത്തിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഡോക്ടർ ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നതിനിടെ ചില വിവരങ്ങൾ അധികമായി കൈമാറി തട്ടിപ്പിനിരയാകുകയായിരുന്നു. അക്കൗണ്ടിൽനിന്ന് ആറരലക്ഷം രൂപയാണ് നഷ്ടമായത്. പെട്ടെന്ന് പരാതി നൽകിയതോെട, പണം മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനിടെ സൈബർ സെൽ ഇടപെടുകയായിരുന്നു.
കോട്ടൂളി സ്വദേശിയായ വിൽപന നികുതി റിട്ട. അസി. കമീഷണറുടെ മകെൻറ അക്കൗണ്ടിൽനിന്ന് 96,000 രൂപയാണ് നഷ്ടമായിരുന്നത്. കനകാലയ ബാങ്കിന് സമീപമുള്ള ഇദ്ദേഹത്തിെൻറ വീട് വാടകക്ക് നൽകാനുണ്ടെന്ന് വെബ്സൈറ്റിൽ പരസ്യം നൽകിയിരുന്നു. തുടർന്ന് ആഗസ്റ്റ് 29ന് സി.ഐ.എസ്.എഫിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഒരാൾ വിളിക്കുകയും കരിപ്പൂർ വിമാനത്താവളത്തിലേക്ക് സ്ഥലം മാറിയ തനിക്ക് കോഴിക്കോട് നഗരത്തിൽ വാടകവീട് വേണമെന്നും അറിയിച്ചു. വീടിെൻറ ചിത്രം വാട്സ് ആപ് വഴി അയച്ചുനൽകി വാടക പറഞ്ഞുറപ്പിച്ചു. തുടർന്ന് വാടക കരാർ തയാറാക്കാൻ ആധാർ കാർഡിെൻറയും പാൻ കാർഡിെൻറയും പകർപ്പ് ഇയാൾ ഉടമക്ക് അയച്ചുനൽകുകയും ചെയ്തു. വീടിെൻറ വാടക തുക പട്ടാളത്തിൽനിന്ന് വീട്ടുടമക്ക് നേരിട്ടാണ് ലഭിക്കുകയെന്നും അതിന് അക്കൗണ്ട് വിവരങ്ങൾ വേണമെന്നും പറഞ്ഞു.
അക്കൗണ്ടിെൻറ ആധികാരികത ഉറപ്പാക്കാൻ ചെറിയ സംഖ്യ ഒരു അക്കൗണ്ട് നമ്പർ നൽകി അതിലേക്കയക്കാനും ആവശ്യപ്പെട്ടു. മകെൻറ അക്കൗണ്ടിൽനിന്ന് ഉടമ പണം അയച്ചതോടെ അക്കൗണ്ടിലുണ്ടായിരുന്ന 96,000 രൂപ നഷ്ടമാവുകയായിരുന്നു. ഉടൻ ൈസബർ സെല്ലിൽ പരാതി നൽകിയതോെട ഉത്തരേന്ത്യയിലെ സ്വകാര്യ ബാങ്കിെൻറ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടന്നതെന്ന് കണ്ടെത്തുകയും ഈ അക്കൗണ്ട് മരവിപ്പിക്കാൻ പൊലീസ് നിർദേശിക്കുകയുമായിരുന്നു. ഇതിനിടെ തട്ടിപ്പുകാർ എ.ടി.എം വഴി 9,000 രൂപ പിൻവലിച്ചിരുന്നു. അക്കൗണ്ട് മരവിപ്പിച്ചതോെട പണം മറ്റു അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയാഞ്ഞതാണ് പണം തിരികെ കിട്ടുന്നതിന് അവസരമായത്. തട്ടിപ്പുകാരൻ അയച്ചുനൽകിയ ആധാർ, പാൻ കാർഡ് നമ്പറുകൾ പരിശോധിച്ചപ്പോൾ ഇത് മരണപ്പെട്ടയാളുടേതാെണന്നും പിന്നീട് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പണം തിരിച്ചുകിട്ടിയത്. തട്ടിപ്പ് നടന്ന ഉടൻ പരാതി നൽകിയതിനാലാണ് അക്കൗണ്ട് മരവിപ്പിച്ച് പണം തിരിച്ചുപിടിക്കാൻ കഴിഞ്ഞതെന്ന് സൈബർ െസൽ അധികൃതർ പറഞ്ഞു.
പൊലീസ് ഹെൽപ് ലൈൻ 155260
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ പൊലീസിെൻറ കാൾ സെൻറർ നിലവിലുണ്ട്. കേന്ദ്ര സർക്കാറിെൻറ സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജിങ് സിസ്റ്റത്തിന് കീഴിലാണ് സംസ്ഥാന സർക്കാർ കേന്ദ്രീകൃത കാൾ സെൻറർ ഏർപ്പെടുത്തിയത്. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൻററിലേക്ക് തട്ടിപ്പിന് ഇരയാവുന്നവർക്ക് 155260 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.