പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക മർദിച്ചു; ദലിത് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു

ലഖ്നോ: പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക മർദിച്ച ദലിത് വിദ്യാർഥി മരിച്ചു. ഉത്തർപ്രദേശിലെ ഔറിയയിലാണ് സംഭവം. 10-ാംക്ലാസ് വിദ്യാർഥിയായ നിഖിൽ ദൊഹ്രെയാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചെന്ന് പൊലീസ് അറിയിച്ചു.

സെപ്റ്റംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം. പരീക്ഷയിൽ പിഴവ് വരുത്തിയതിന് സാമൂഹ്യശാസ്ത്ര അധ്യാപികയായ അശ്വനി വിദ്യാർഥിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ആരോഗ്യനില വഷളായതോടെ നിഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന്, സെപ്റ്റംബർ 24ന് കുട്ടിയുടെ പിതാവ് രാജു ദൊഹ്രെ അധ്യാപികക്കെതിരെ പൊലീസിൽ പരാതി നൽകി. മകന്‍റെ ചികിത്സക്കായി അധ്യാപിക സഹായിക്കുന്നില്ലെന്നും ജാതിയധിക്ഷേപം നടത്തിയെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ അശ്വനിയെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ച പൊലീസ്, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി.

Tags:    
News Summary - Dalit boy beaten to death by teacher for mistake in exam in UP’s Auraiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.