രാജസ്ഥാനിൽ നാല് മക്കളുടെ അമ്മയായ ദലിത് സ്‍ത്രീയെ ബലാത്സംഗം ചെയ്ത് ജീവനോടെ തീക്കൊളുത്തി

ജയ്പൂർ: രാജസ്ഥാനിലെ ബർമറിൽ ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് ജീവനോടെ തീക്കൊളുത്തി. ഏപ്രിൽ ആറിനാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു.

നാല് മക്കളുടെ അമ്മയാണ് 30 വയസുള്ള യുവതി. പ്രതിയെ അറസ്റ്റ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഞെട്ടിക്കുന്ന സംഭവത്തിന്റെ പേരിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ പോര് മുറുകുകയാണ്.

യുവതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മുഖ്യപ്രതിയായ സാകുർ ഖാൻ കുട്ടികൾ സ്കൂളിൽ പോയിരിക്കുന്ന സമയത്ത് വീട്ടിലെത്തി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷിക്ക​ണമെന്ന് അഭ്യർഥിച്ച് അയൽവീടുകളിലേക്ക് ഓടിയപ്പോൾ പ്രതി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ബന്ധുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാജസ്ഥാനിലെ കോൺഗ്രസ് ഭരണത്തിൽ ക്രമസമാധാന നില തകർന്നുവെന്നും ആളുകൾക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിക്കുന്നില്ലെന്നും ആരോപിച്ചാണ് ബി.ജെ.പി രംഗത്തുവന്നത്. യുവതിക്ക് ചികിത്സ നൽകുന്നത് വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും ബി.ജെ.പി ആരോപിച്ചു. പ്രതിയെ രക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായും ആരോപണമുയർന്നു.

Tags:    
News Summary - Dalit woman raped set on fire in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.