മോഷണം ആരോപിച്ച് ദലിത് യുവാവിന് ആൾക്കൂട്ട മർദനം; മുസ്‍ലിമാണോയെന്ന് പരിശോധിക്കാൻ വസ്ത്രമഴിച്ചു

ഭോപ്പാൽ: മോഷണം ആരോപിച്ച് ദലിത് യുവാവിനെ ആൾക്കൂട്ടം മർദിക്കുകയും മുസ്‍ലിമാണോയെന്ന് പരിശോധിക്കാൻ വസ്ത്രമഴിക്കുകയും ചെയ്തതായി പരാതി. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ നിംറാനിയിലാണ് സംഭവം. ആദിത്യ റോക്‌ഡെ എന്ന യുവാവിനാണ് ക്രൂരമർദനമേറ്റതെന്ന് 'ദി ക്വിന്റ്' റിപ്പോർട്ട് ചെയ്തു.

ആഗസ്റ്റ് മൂന്നിന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം യുവാവിനെ ഖൽതാങ്ക പൊലീസ് ജയിലിലടക്കുകയായിരുന്നു. പൊലീസ് സ്റ്റേഷൻ ഇൻചാർജ് രാജേന്ദ്ര സിങ് ബാഗേലിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ധരംവീർ സിങ് അറിയിച്ചു.

മകൻ കാൽഘട്ടിൽ ജോലിക്ക് പോയതായിരുന്നെന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരുസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നെന്നും ആദിത്യയുടെ മാതാവ് ഭഗവതി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. മുസ്‌ലിമാണോ എന്ന് പരിശോധിക്കാൻ മകന്റെ വസ്ത്രം അഴിച്ചതായും പരാതിയിലുണ്ട്.

പുറത്തുവന്ന വിഡിയോയിലും യുവാവിന്റെ വസ്ത്രം അഴിക്കുന്നത് കാണാം. ഹിന്ദുവാണെന്ന് പറഞ്ഞിട്ടും സംഘം ആക്രമണം തുടരുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Tags:    
News Summary - Dalit youth mobbed for theft; Disrobed to check whether he is a Muslim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.