നിലമ്പൂർ: 15 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 58കാരന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജ് കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്. 2016, 2017 വർഷങ്ങളിലാണ് പരാതിക്കിടയാക്കിയ സംഭവം.
പൂജാരിയായ പ്രതി ലൈംഗിക അതിക്രമത്തിന് പെൺകുട്ടിയെ നിരന്തരമായി ഇരയാക്കുകയും പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തിരുന്നത്. പോക്സോ വകുപ്പും ഉപവകുപ്പുകളും ചേർത്താണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചാൽ അതിജീവിതക്ക് നൽകും. നഷ്ടപരിഹാരത്തിന് ജില്ല ലീഗൽ സർവിസ് അതോറിറ്റിയെ സമീപിക്കാവുന്നതാണ്. നിലവിൽ മലപ്പുറം ഡെപ്യൂട്ടി സൂപ്രണ്ടും, നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടറുമായിരുന്ന പി. അബ്ദുൽ ബഷീറാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സാം കെ. ഫ്രാൻസിസ് ഹാജരായി. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.