പൂ​ങ്ങോ​ട്ടു​കു​ള​ത്ത് പ​ട്ടാ​പ്പ​ക​ൽ ഓ​ട്ടോ​യു​ടെ ഡാ​ഷ് ബോ​ർ​ഡ് തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യം

തിരൂർ നഗരത്തിൽ പട്ടാപ്പകൽ മോഷണം പതിവ്

തിരൂർ: തിരൂർ നഗരത്തിൽ പട്ടാപ്പകൽ മോഷണം പതിവാകുന്നു. നമസ്കാര സമയത്ത് പള്ളിയിൽ പോവുന്ന തക്കം നോക്കിയാണ് മോഷണം കൂടുന്നത്.

പൂങ്ങോട്ടുകുളം കേന്ദ്രീകരിച്ചാണ് മോഷണം തുടർക്കഥയാക്കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി പൂങ്ങോട്ടുകുളം പള്ളിക്ക് സമീപത്ത് നിർത്തിയിട്ട ഷൗക്കത്തിന്‍റെ ഓട്ടോയിൽനിന്ന് 5,000 രൂപയോളമാണ് കവർന്നത്. ഓട്ടോയുടെ ഡാഷ് ബോർഡ് വിദഗ്ധമായി തുറന്നാണ് പണവും ലൈസൻസുൾപ്പെടെ വിലപ്പെട്ട രേഖകളും മോഷ്ടിച്ചത്.

മോഷണം നടത്തുന്നത് തൊട്ടടുത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യത്തിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇതിന് മുമ്പും ഇതേ സ്ഥലത്ത് വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്ത് വാഹനങ്ങളിൽനിന്നും കടകളിൽനിന്നും മറ്റും മോഷണം നടന്നിട്ടുണ്ടെന്ന് പ്രദേശത്തുള്ളവരും ഓട്ടോ തൊഴിലാളികളും പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം പതിവാക്കിയിരിക്കുന്നതെന്നും ഓട്ടോ തൊഴിലാളികൾ പറഞ്ഞു. ഷൗക്കത്ത് തിരൂർ പൊലീസിൽ പരാതി നൽകി.

Tags:    
News Summary - Daytime robbery is common in Tirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.