ഗാന്ധിനഗർ: മാലിന്യത്തിൽ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ബുധനാഴ്ച ആരോഗ്യവകുപ്പിന് കൈമാറും. കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള മൃതദേഹമാണിതെന്ന് ആക്ഷേപം ഉയർന്നതോടെ മെഡിക്കൽ കോളജ് സൂപ്രണ്ട് അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു. മെഡിക്കൽ കോളജ് ആർ.എം.ഒ ഡോ. ആർ.പി. രഞ്ചിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ളതല്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തലെന്നാണ് സൂചന.
സംസ്കരണ പ്ലാന്റിലെ തൊഴിലാളികളിൽനിന്ന് ബന്ധപ്പെട്ട മറ്റ് ജീവനക്കാരിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. സംഭവത്തിൽ അമ്പലമുകൾ പൊലീസും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.