രതീഷ് 

ഉദിനൂരിലെ ബാലകൃഷ്ണന്‍റെ മരണം: മരുമകൻ റിമാൻഡിൽ

തൃക്കരിപ്പൂർ: കാസർകോട് ഉദിനൂരിലെ വെൽഡിങ് തൊഴിലാളി എം.വി. ബാലകൃഷ്ണൻ അടിയേറ്റ് ചോരവാർന്ന് മരിച്ച സംഭവത്തിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. പെയിൻ്റിങ് തൊഴിലാളി വൈക്കത്തെ സി.കെ. രതീഷിനെ (32) ആണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.

സാഹചര്യത്തെളിവുകളുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുഖത്ത് അടിയേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. തലയുടെ പിൻഭാഗത്തുണ്ടായ മുറിവിൽനിന്ന് ചോരവാർന്നാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ബാലകൃഷ്ണനും രജീഷും തമ്മിൽ സ്വത്ത് വിൽപ്പന സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു. ഒറ്റക്ക് താമസിക്കുന്ന ബാലകൃഷ്ണൻ്റെ വീട്ടിൽ സംഭവദിവസം രാത്രി 11 ഓടെ എത്തിയ രതീഷ് വാക്കേറ്റത്തിനിടെ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ചന്തേര പൊലീസ് ഇൻസ്പെക്ടർ മനുരാജിന്‍റെ നേതൃത്വത്തിൽ ബന്ധുക്കളും പരിസരവാസികളുമുൾപ്പെടെ 28 പേരെ ചോദ്യം ചെയ്താണ് കേസിൽ തുമ്പുണ്ടാക്കിയത്. ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Death of Balakrishnan in Udinur: Son-in-law remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.