തൃശൂർ: ചിയ്യാരത്ത് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ സഹ തൊഴിലാളി അറസ്റ്റിൽ. അസം നാഗോൺ ജില്ല കാലിയോബോർ ബ്രഹ്മബീൽ വില്ലേജ് മക്ഖവാമാരി ചിദ്ദു ഹുസൈനെ (33) ആണ് കോയമ്പത്തൂരിലെ ഒളിസങ്കേതത്തിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് അസം സ്വദേശി അലിജ്ജുർറഹ്മാൻ (37) ചിയ്യാരം വാകയിൽ റോഡിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്. നെടുപുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതം മൂലമാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാളെ കാണാതായത് പൊലീസിന് കൂടുതൽ സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിലുണ്ടായ വാക്തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
എ.സി.പി കെ.കെ. സജീവ്, നെടുപുഴ ഇൻസ്പെക്ടർ സുധിലാൽ, സബ് ഇൻസ്പെക്ടർ നെൽസൺ, എ.എസ്.ഐ രാജേഷ്, തൃശൂർ സിറ്റി ക്രൈം സ്ക്വാഡ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, എ.എസ്.ഐമാരായ ടി.വി. ജീവൻ, സന്തോഷ് കുമാർ സീനിയർ സിവിൽ പൊലീസ് ഓഫിസർ പഴനിസ്വാമി, സിവിൽ പൊലീസ് ഓഫിസർ കെ.ബി. വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.