കരുനാഗപ്പള്ളി: ആക്രി പെറുക്കി ജീവിക്കുന്നവര്‍ തമ്മിലുണ്ടായ അടിപിടിയിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ അജ്ഞാതന്‍ മരിക്കാനിടയായ സംഭവത്തിലെ പ്രതി പിടിയിൽ. കുളത്തൂപുഴ കല്ലുവെട്ടാംകുഴി കോളനിയിൽ താമസിക്കുന്ന വിജയനാണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്.
ഇരുവരും ആക്രി പെറുക്കി ജീവിക്കുന്നവരാണ്. കഴിഞ്ഞ ഒന്നിന് കരുനാഗപ്പള്ളി പുതിയകാവ് ജങ്ഷനിലുള്ള കടത്തിണ്ണയിൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ അബോധാവസ്ഥയിൽ അജ്ഞാതനായ ഒരാളെ കണ്ടെത്തുകയും ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ചികിത്സയിൽ കഴിഞ്ഞുവന്ന ഇയാള്‍ കഴിഞ്ഞദിവസം മരിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ വിജയന്‍റെ സാധനങ്ങള്‍ ഇയാള്‍ മോഷ്ടിച്ചുകൊണ്ടുപോയി എന്നു പറഞ്ഞ് ഇരുവരും തമ്മിൽ വഴക്കുണ്ടായതായും ഇതിനെതുടര്‍ന്ന് വിജയന്‍ കല്ല് കൊണ്ട് തലയിലിടിച്ച് പരിക്കേൽപിച്ചിരുന്നതായും കണ്ടെത്തി.
തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാര്‍, കരുനാഗപ്പള്ളി സ്റ്റേഷന്‍ ഓഫിസര്‍ ജയകുമാര്‍ എന്നിവരുടെ നിർദേശപ്രകാരം എസ്.ഐമാരായ ശ്രീകുമാര്‍, രാധാകൃഷ്ണപിള്ള, എ.എസ്.ഐമാരായ ഷാജിമോന്‍, ഷിബു നന്ദകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മരിച്ചയാള്‍ക്ക് 50നും 55നും ഇടയിൽ പ്രായമുണ്ട്. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചുവരികയാണ്. ഇയാളെപ്പറ്റി ഇതുവരെയും മറ്റ് വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. വിവരം ലഭിക്കുന്നവര്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.