representational image

മാതാവിനെ കൊലപ്പെടുത്തി അവയവങ്ങൾ വറുത്ത്​ കഴിച്ച യുവാവിന്​ വധശിക്ഷ

മുംബൈ: മാതാവിനെ ​കൊലപ്പെടുത്തി അവയവങ്ങൾ വറുത്ത്​​ കഴിച്ച 35കാരന്​ കൊലക്കയർ. മഹാരാഷ്​ട്രയിലെ കോ​ലാപൂരിലെ കോടതിയാണ്​ അപൂർവങ്ങളിൽ അപൂർവമെന്ന്​ വിധി എഴുതി മകന്​ വധശിക്ഷ​ വിധിച്ചത്​.

കോലാപൂർ അഡീഷനൽ സെഷൻസ്​ ജഡ്​ജി മഹേഷ്​ കൃഷ്​ണജിയാണ്​ തൊഴിലാളിയായ സുനിൽ രാമ കുഛ്​കൊറാവിയെ മരണംവരെ തൂക്കിലേറ്റാൻ വിധിച്ചത്​. സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതായി ജഡ്ജി നിരീക്ഷിച്ചു. കൊലപാതകം അതിക്രൂരവും ലജ്ജാവഹമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

പെശാചിക കൃത്യത്തിന്​ ശേഷവും പ്രതിയുടെ പെരുമാറ്റത്തിൽ നിന്ന് മാനസാന്തരമോ പശ്ചാത്താപമോ പ്രകടമായില്ലെന്നും കോടതി നിരീക്ഷിച്ചു. 'ആ അമ്മ അനുഭവിച്ച വേദന വാക്കുകളിലൂടെ വിശദീകരിക്കാൻ കഴിയില്ല. മദ്യാസക്തി കാരണമാണ്​ അയാൾ കുറ്റം ചെയ്തിരിക്കുന്നത്. നിസഹായയായ അമ്മയുടെ ജീവിതം അവൻ ഇല്ലാതാക്കി. മാതൃത്വത്തിനുള്ള ഏറ്റവും വലിയ അപമാനമാണിത്​' -കോടതി പ്രസ്​താവിച്ചു.

2017 ആഗസ്റ്റിലാണ്​ കേസിനാസ്​പദമായ സംഭവം. അയൽപക്കത്തുള്ള ഒരു കുട്ടിയാണ്​ അമ്മയുടെ മൃതദേഹത്തിന്​ സമീപം പ്രതി നിൽക്കുന്നത്​ കണ്ടത്​. കുട്ടി കരഞ്ഞതോടെ ആളുകൾ പൊലീസിനെ വിളക്കുകയായിരുന്നു.

സംഭവ സ്​ഥലത്തെത്തിയ പൊലീസ്​ രക്​തത്തിൽ കുളിച്ച്​ കിടക്കുന്ന മാതാവിന്‍റെ മൃതശരീരമാണ്​ കണ്ടത്​. ചില അവയവങ്ങൾ പുറത്തെടുത്ത നിലയിലായിരുന്നു. ഹൃദയം ഒരു തളികയിൽ വെച്ചപ്പോൾ മറ്റ്​ ചില അവയവങ്ങൾ ഒരു എണ്ണപാത്രത്തിലാണ്​ കാണപ്പെട്ടത്​. അക്രമാസക്തരായ ജനങ്ങളുടെ ഇടയിൽ നിന്ന്​ പ്രയാസപ്പെട്ടാണ്​ പൊലീസ്​ പ്രതിയെ പിടികൂടി അറസ്റ്റ്​ ചെയ്​തത്​.

മദ്യത്തിന്​ അടിമയായ പ്രതി സുനിൽ നിരന്തരം മർദിച്ചതിനെ തുടർന്ന്​ ഭാര്യ ഉപേക്ഷിച്ച്​ പോയിരുന്നു. വീട്ടു ചെലവുകൾ നടത്തിയിരുന്ന മാതാവിന്‍റെ പെൻഷൻ തുക മദ്യപിക്കാനായി തട്ടിയെടുക്കാൻ ഇയാൾ ശ്രമിക്കാറുണ്ടായിരുന്നു.

സാക്ഷികൾ ഇല്ലാത്തിനാൽ സാഹചര്യ തെളിവുകളുടെ അടിസ്​ഥാനത്തിലായിരുന്നു കേസ്​. കൊലപാതകത്തിന്​ മുമ്പ്​ പ്രതി മാതാവുമായി വഴക്കിട്ടിരുന്നു. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങൾ പ്രതിയുടെ അടുത്ത്​ നിന്ന്​ കണ്ടെത്തി. സുനിലിന്‍റെ വസ്​ത്രത്തിൽ കണ്ട രക്​തക്കറ മാതാവി​ന്‍റെ രക്​തവുമായി സാമ്യമുള്ളതായി കണ്ടെത്തി​.

Tags:    
News Summary - Death sentence forman who killed mother, fried and ate her body parts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.