കള്ളനോട്ട്​ കേസിൽ ഒളിവിലായിരുന്ന പ്രതി 20 വർഷത്തിന്​ ശേഷം പിടിയിൽ

കോ​ട്ട​യം: ക​ള്ള​നോ​ട്ട്​ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ 20 വ​ർ​ഷ​ങ്ങ​ൾ​ക്കു​ ശേ​ഷം പി​ടി​കൂ​ടി. 2001ൽ 100​രൂ​പ​യു​ടെ 34 നോ​ട്ടു​മാ​യി അ​റ​സ്​​റ്റി​ലാ​യ​ശേ​ഷം​ ഒ​ളി​വി​ൽ​പോ​യ പ​യ്യ​പ്പാ​ടി സ്വ​ദേ​ശി​യാ​യ ജോ​യി​യെ​യാ​ണ് (കു​ഞ്ഞാ​പ്പി-59) ക്രൈം​ബ്രാ​ഞ്ച്​ തി​ങ്ക​ളാ​ഴ്​​ച അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

2001ൽ ​പു​തു​പ്പ​ള്ളി​യി​ലെ ക​ള്ളു​ഷാ​പ്പി​ൽ ക​ള്ള​നോ​ട്ട്​ മാ​റു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​യാ​ളെ ഈ​സ്​​റ്റ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. തു​ട​ർ​ന്ന്​ കേ​സ്​ ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ച്​ പൊ​ലീ​സി​ന്​ പി​ടി​കൊ​ടു​ക്കാ​തെ ക​ഴി​ഞ്ഞു​വ​ന്ന ജോ​യി കൊ​ല്ലം ജി​ല്ല​യി​ലെ അ​ഞ്ച​ൽ എ​ന്ന സ്ഥ​ല​ത്ത്​ കു​ടും​ബ​വു​മാ​യി താ​മ​സി​ക്കു​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി എ​സ്. അ​മ്മി​ണി​ക്കു​ട്ട​െൻറ നേ​തൃ​ത്വ​ത്തി​ൽ എ.​എ​സ്.​ഐ​മാ​രാ​യ ഷാ​ജ​ൻ മാ​ത്യു, ബി. ​ഗി​രീ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ പ്ര​മോ​ദ്​ എ​സ്.​കു​മാ​ർ, സു​നി​മോ​ൾ രാ​ജ​പ്പ​ൻ, സി.​പി.​ഒ ജാ​ഫ​ർ സി. ​റ​സാ​ഖ്​ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.​

Tags:    
News Summary - Defendant absconding in counterfeit note case Arrested after 20 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.