പാലാ: കടക്കുള്ളില്‍ കയറി ഒളിച്ച കള്ളൻ കുടുങ്ങി. തിങ്കളാഴ്ച രാത്രി 11ഓടെ പാലാ സ്റ്റേഡിയം ജങ്ഷനിലെ ബിഗ്ബസാര്‍ പച്ചക്കറിക്കടയില്‍ മോഷ്ടിക്കാന്‍ കയറിയ തലപ്പലം കാനാട്ട് ശ്രീജിത്തിനെയാണ് (37) പാലാ പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രാത്രി 10ഓടെ കടയടയ്ക്കാന്‍ ഒരുങ്ങവെ കടയുടമയുടെ കണ്ണ് വെട്ടിച്ച് തന്ത്രത്തില്‍ കടയ്ക്കുള്ളില്‍ കയറിയ ശ്രീജിത് സവാള ചാക്കിെൻറ മറവില്‍ ഒളിച്ചിരുന്നു.
കടയുടമ കടയടച്ച് തെൻറ ഉടമസ്ഥതയില്‍ തന്നെയുള്ള ടൗണിലെ മറ്റൊരു കടയിലേക്കുപോയി. ആ കടയും പൂട്ടി അവിടെനിന്ന് ചില സാധനങ്ങള്‍ ആദ്യത്തെ കടയില്‍ െവക്കാനായി വീണ്ടും തുറന്നപ്പോഴാണ് മോഷ്ടാവ് കടക്കുള്ളില്‍ നില്‍ക്കുന്നത് കണ്ടത്. ഉടന്‍തന്നെ ഇയാളെ തടഞ്ഞുെവച്ചശേഷം പാലാ പൊലീസില്‍ വിവരമറിയിച്ചു. പാലാ സി.ഐ കെ.പി. ടോംസണ്, എസ്.ഐമാരായ എം.ഡി അഭിലാഷ്, സാബു വര്‍ഗീസ് എന്നവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സംഘം ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ പേരില്‍ കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയാെണന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.