അറുപതുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

പാരിപ്പള്ളി: ഒറ്റക്ക് താമസിക്കുകയായിരുന്ന അറുപതുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കരത്താഴം ചാലിൽ വീട്ടിൽ ജയനാണ് (37) അറസ്റ്റിലായത്.

വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇയാൾ മദ്യ ലഹരിയിലാണെന്ന് മനസിലായ സ്ത്രീ ഭയന്ന് അടുക്കളയിലേക്ക് പോയി. പിന്തുടർന്നെത്തിയ പ്രതി ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തുകയും വായിൽ തുണി തിരുകിയ ശേഷം തള്ളി നിലത്തിട്ട് പീഡിപ്പിക്കുകയുമായിരുന്നു. സ്ത്രീയുടെ നിലവിളി കേട്ട് അയൽക്കാർ എത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Defendant arrested for raping 60-year-old women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.