നാദാപുരത്ത് വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

നാ​ദാ​പു​രം: നാ​ദാ​പു​ര​ത്ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മൊകേരി മുറുവശ്ശേരി സ്വദേശി ഏച്ചിത്തറേമ്മൽ റഫ്നാസ് ആണ് അറസ്റ്റിലായത്.

ഇന്നലെയാണ് നാ​ദാ​പു​ര​ത്ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ യു​വാ​വ് ശ്ര​മിച്ചത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ക​ല്ലാ​ച്ചി ഹൈ​ടെ​ക് കോ​ള​ജ് ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി പേ​രോ​ട്ടെ ത​ട്ടി​ൽ അ​ലി​യു​ടെ മ​ക​ൾ ന​യി​മ (19) ​കോ​ഴി​ക്കോ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്. സം​ഭ​വ​​ശേ​ഷം കൈ​ഞ​ര​മ്പ് മു​റി​ച്ചു ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മൊ​കേ​രി മു​റ​വ​ശ്ശേ​രി സ്വ​ദേ​ശി എ​ച്ചി​റോ​ത്ത് റ​ഫ്നാ​സി​നെ (22) നാ​ട്ടു​കാ​ർ കീ​ഴ​ട​ക്കി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചിരുന്നു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ പേ​രോ​ട് പാ​റ​ക്ക​ട​വ് റോ​ഡി​ൽ ന​യി​മ​യു​ടെ വീ​ടി​ന​ടു​ത്താ​ണ് സം​ഭ​വം. കോ​ള​ജി​ൽ ​നി​ന്ന് ക്ലാ​സ് ക​ഴി​ഞ്ഞ് പേ​രോ​ട് ബ​സ് ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ വീ​ടി​ന് ഏ​താ​നും മീ​റ്റ​ർ അ​ക​ലെ വെ​ച്ചാ​ണ് യു​വാ​വ് വെ​ട്ടി​യ​ത്. സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ കാ​ത്തു​നി​ന്ന റ​ഫ്നാ​സ് കൈ​യി​ൽ ക​രു​തി​യ കൊ​ടു​വാ​ൾ കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ ത​ല​യു​ടെ പി​ൻ​വ​ശ​ത്തും ശ​രീ​ര​ത്തി​ലു​മാ​യി എ​ട്ടോ​ളം മു​റി​വു​ക​ളു​ണ്ട്.

യു​വാ​വി​ന്റെ ബൈ​ക്കി​ൽ​ നി​ന്ന് പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലി​ൽ സൂ​ക്ഷി​ച്ച പെ​ട്രോ​ളും തു​ണി​ക്ക​ഷ​ണ​ങ്ങ​ളും പൊ​ലീ​സ് ക​ണ്ടെ​ത്തി. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സ്വ​യം മ​രി​ക്കാ​നാ​യി​രു​ന്നു യു​വാ​വി​ന്റെ തീ​രു​മാ​ന​മെ​ന്നാ​ണ് പൊ​ലീ​സ് അ​നു​മാ​നി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ കൈ​ക്ക് മു​റി​വേ​ൽ​പി​ച്ച യു​വാ​വ് വ​ട​ക​ര ആ​ശു​പ​ത്രി​യി​ലാണ്.

റ​ഫ്നാ​സ് ക​ല്ലാ​ച്ചി​യി​ലെ റെ​ഡി​മെ​യ്ഡ് ഷോ​പ്പി​ൽ ജോ​ലി ചെ​യ്തു വ​രു​ക​യാ​ണ്. ഇ​വ​ർ ത​മ്മി​ൽ മു​ൻ​പ​രി​ച​യ​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റയുന്നു.

Tags:    
News Summary - Defendant arrested in Nadapuram student hacking case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.