ചിറ്റൂർ: നിരവധി മോഷണക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം, ആലിപ്പറമ്പ്, പുതിയവാരിയത്ത് വീട്ടിൽ ജി. വിജയനെയാണ് (46) ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ കോയമ്പത്തൂർ ഉക്കടത്തുനിന്നും കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ജനുവരി 12ന് മേനോൻപാറ ഗവ. യു.പി സ്കൂളിൽ പൂട്ടുകൾ തകർത്ത് ലാപ്ടോപ്പുകൾ മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, സൈബർ സെല്ലിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ ഇയാൾ പിടിയിലായത്. ഇയാളിൽനിന്ന് തൊണ്ടിമുതലും കണ്ടെടുത്തു.
ജില്ല പൊലീസ് മേധാവി വിശ്വനാഥന്റെ നിർദേശപ്രകാരം ചിറ്റൂർ ഡിവൈ.എസ്.പി സുന്ദരന്റെ നേതൃത്വത്തിൽ സ്പെഷൽ ടീം രൂപവത്കരിച്ച് നടത്തിയ അനേഷണത്തിൽ കൊഴിഞ്ഞാമ്പാറ എസ്.എച്ച്.ഒ എം. ശശിധരൻ, എസ്.ഐ വി. ജയപ്രസാദ്, എ.എസ്.ഐ ഇ. അനിൽ, എസ്.സി.പി.ഒമാരായ ആർ. വിനോദ് കുമാർ, കെ. രാമസ്വാമി, സി.പി.ഒമാരായ എൻ. ഷിബു, കെ. അനു എന്നിവരാണ് അംഗങ്ങൾ. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ആലത്തൂർ സബ് ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.