വിഷ്ണു, വിനീത്
അമ്പലപ്പുഴ: കാപ്പ പ്രകാരം നാടുകടത്തിയ പ്രതി ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച് കട ആക്രമിച്ച കേസില്‍ പിടിയിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് പണിക്കന്‍വേലി വിഷ്ണുവാണ് (42) പുന്നപ്ര പൊലീസിന്റെ പിടിയിലായത്.
എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് പറവൂരിലെ ഫാസ്റ്റ്ഫുഡ് കടയിൽ സുഹൃത്ത് കണ്ണൻ എന്ന വിനീതുമായി വരുകയും പണം കിട്ടാതെ സാധനം തരില്ലെന്ന് പറഞ്ഞതിൽ പ്രകോപിതരായ ഇവർ അലമാര മറിച്ചിടുകയും കടക്കാരനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.