പ്ര​സാ​ദ്

കഞ്ചാവ് കടത്തിയ കേസുകളിൽ പ്രതികൾക്ക് ശിക്ഷ

മുട്ടം: കഞ്ചാവ് കടത്തിക്കൊണ്ടുവന്ന രണ്ട് വ്യത്യസ്ത കേസുകളിൽ പ്രതികൾക്ക് തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി ജി. അനിൽ ശിക്ഷ വിധിച്ചു.

ഒരു കേസിൽ രാജകുമാരി തളിയച്ചിറപ്പടി ഭാഗത്ത് കൊടുപ്പിള്ളിൽ വീട്ടിൽ പ്രസാദിന് (51) 12 വർഷം കഠിനതടവും പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. 2018 സെപ്റ്റംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. 1.400 കി.ഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന പ്രതിയെ രാജകുമാരി അമ്മൻ കോവിലിന് സമീപത്തുനിന്നാണ് രാജാക്കാട് എസ്.ഐ ആയിരുന്ന പി.ഡി. അനൂപ്മോനും സംഘവും ചേർന്ന് പിടികൂടിയത്. രാജാക്കാട് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എച്ച്.എൽ. ഹണിയാണ്കുറ്റപത്രം സമർപ്പിച്ചത്.

രണ്ടാമത്തെ കേസിൽ ഈരാറ്റുപേട്ട കാരക്കാട് ഭാഗത്ത് വലിയവീട്ടിൽ ജസിലിന് (27) കഠിനതടവും പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. 2018 ജൂൺ 26നാണ് കേസിനാസ്പദമായ സംഭവം. 1.130 കി.ഗ്രാം കഞ്ചാവ് കൈവശം വെച്ച പ്രതിയെ ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് ഈരാറ്റുപേട്ട എസ്.ഐ ആയിരുന്ന ടി.കെ സുധീപും സംഘവും ചേർന്ന് പിടികൂടിയത്. ഇരാറ്റുപേട്ട പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന സി.ജി. സനൽകുമാറാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസുകളിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.

Tags:    
News Summary - Defendants convicted in cannabis trafficking cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.