വണ്ടൂർ: ബൈക്കിെൻറ കാർബറേറ്ററുമായി ബന്ധപ്പെട്ട പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ക്രൂരമർദനമേറ്റ് യുവാവ് മരിച്ച കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. പോരൂർ ചാത്തങ്ങോട്ടുപുറം വേലാപറമ്പൻ ശിവപ്രസാദിെൻറ മകൻ വിഷ്ണുവാണ് (23) കഴിഞ്ഞദിവസം മരിച്ചത്. പിടിയിലായ ചാരങ്കാവ് കോളനിയിലെ മേലേകളത്തിൽ രൂപേഷ് (24), വിഷ്ണു (22), പന്നിക്കോട് ഷൈജു (27), അക്കരമേൽ രാജേഷ് (27) മഠത്തൊടി സുധീഷ് എന്ന മണി (24), പാലാതൊടി ദേവദാസൻ (24) എന്നിവരെയാണ് പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. വിഷ്ണുവിെൻറ സഹോദരൻ ജിഷ്ണു വർക്ക് ഷോപ്പ് ജീവനക്കാരനാണ്. അവിടെ ജോലി ചെയ്യുകയായിരുന്ന പ്രതി രൂപേഷ് ബൈക്കിെൻറ കാർബറേറ്റർ ജിഷ്ണുവിന് നൽകിയിരുന്നു. ഇതിെൻറ പണം രൂപേഷ് വിഷ്ണുവിെൻറ വീട്ടിലെത്തി അമ്മയിൽ നിന്ന് വാങ്ങി. എന്നാൽ, പണം നേരത്തെ രൂപേഷിന് നൽകിയിരുന്നു. തുക പിതാവ് ശിവപ്രസാദും വിഷ്ണുവും തിരിച്ചുചോദിച്ചതോടെ മൂന്ന്ദിവസം മുമ്പാണ് മർദനമേറ്റത്. കല്ല് കൊണ്ടുള്ള അടിയിൽ വിഷ്ണുവിെൻറ തലക്കും നെഞ്ചിലും പരിക്കേറ്റിരുന്നു. ആദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നു.
നിസ്സാര തുകക്ക് വേണ്ടി തല്ലിക്കെടുത്തിയത് ഒരു ജീവൻ സംസ്കാരം നടന്നത് വീട് വെക്കാനുള്ള സ്ഥലത്ത്
വണ്ടൂർ:1500 രൂപയെ ചൊല്ലിയുള്ള തർക്കത്തിനിടെ മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിഷ്ണുവിെൻറ മൃതദേഹം സംസ്കരിച്ചത് സ്വന്തമായൊരു വീട് നിർമിക്കാൻ വാങ്ങിയ സ്ഥലത്ത്. ഇവിടെ ഒരു വീട് എന്ന വിഷ്ണുവിെൻറ സ്വപ്നം സഫലമായില്ല. 20 വർഷം മുമ്പ് ഇടുക്കി വടക്കേ മലയിൽ നിന്ന് ടാപ്പിങ് ജോലിക്ക് ജില്ലയിലെത്തിയതാണ് വിഷ്ണുവിെൻറ മാതാപിതാക്കളായ ശിവപ്രസാദും സിനിയും. നേരത്തെ എളങ്കൂർ ചാരങ്കാവിലാണ് താമസിച്ചിരുന്നത്. കൂലിയിൽ നിന്ന് മിച്ചം പിടിച്ചാണ് ഇവിടെ ആറ് സെൻറ് സ്ഥലം വാങ്ങിയത്. ഇതാണ് കുടുംബത്തിെൻറ ആകെയുള്ള സമ്പാദ്യം. അച്ഛനും അമ്മക്കുമൊപ്പം വിഷ്ണുവും ടാപ്പിങ്ങിന് പോയിരുന്നു.
സഹോദരൻ ജിഷ്ണു കുട്ടിപ്പാറയിലെ വർക്ക് ഷോപ്പ് ജീവനക്കാരനാണ്. സാമ്പത്തികപ്രയാസം അനുഭവിച്ചിരുന്ന കുടുംബം രണ്ടുവർഷം മുമ്പാണ് ചാത്തങ്ങോട്ടുപുറം താലപ്പൊലി പറമ്പിലെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. ചാരങ്കാവിൽ താമസിക്കുമ്പോൾ അടുത്ത പരിചയമുണ്ടായിരുന്നവരാണ് വിഷ്ണുവിനെ മർദിച്ച സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.