ഡൽഹി: വേഗത കുറക്കാൻ ആവശ്യപ്പെട്ട ബൈക്ക് യാത്രികനെ കാറിടിച്ച് കൊലപ്പെടുത്തി. ഡൽഹി പൊലീസ് കോൺസ്റ്റബിളായ സന്ദീപാണ് കൊല്ലപ്പെട്ടത്. ഇടിച്ച ശേഷം 10 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചതാണ് സന്ദീപിന്‍റെ മരണത്തിന് കാരണമായത്.
സന്ദീപ് ഡ്യൂട്ടി സമയത്ത് സ്റ്റേഷനിൽ നിന്ന് റെയിൽവേ റോഡിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അശ്രദ്ധമായി കാർ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ഡ്രൈവറോട് അങ്ങനെ ചെയ്യരുതെന്ന് സന്ദീപ് പറഞ്ഞതായി ഡൽഹി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. പെട്ടെന്ന് വാഹനം വേഗത കൂട്ടുകയും കോൺസ്റ്റബിളിന്‍റെ ബൈക്കിൽ പിന്നിൽ നിന്ന് ഇടിക്കുകയും 10 മീറ്ററോളം വലിച്ചിഴക്കുകയും ചെയ്തതായി അതിൽ പറയുന്നു.
സന്ദീപിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് പശ്ചിമ വിഹാറിലെ ബാലാജി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സന്ദീപ് കാറിന്‍റെ വേഗത കുറക്കാൻ സൂചിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 103 (കൊലപാതകം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സന്ദീപിന് അമ്മയും ഭാര്യയും അഞ്ച് വയസുള്ള മകനുമുണ്ട്. ദാരുണമായ സാഹചര്യത്തിൽ ഒരു കുടുംബാംഗത്തിന്‍റെ വേർപാടിൽ ഡൽഹി പൊലീസിന് ദുഃഖമുണ്ടെന്നും പ്രസ്താവന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.