ചാറ്റിങ് നിർത്തിയതിന് പ്രതികാരമായി പെൺകുട്ടിയെ വെടിവെച്ചു; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: രണ്ടുദിവസം മുമ്പ് ഡൽഹിയിൽ 16കാരി വെടിയേറ്റു മരിച്ച സംഭവത്തിനു പിന്നിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളായ അർമാൻ അലിയുമായി പെൺകുട്ടി സമൂഹമാധ്യമങ്ങൾ വഴി ചാറ്റ് ചെയ്യാറുണ്ടായിരുന്നു. ഇത് അവസാനിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ ബോബിയും പവനും പൊലീസിനോട് പറഞ്ഞു.

അർമാൻ അലിയെ പിടികൂടാൻ പൊലീസ് സഹായം തേടിയിട്ടുണ്ട്. രണ്ടുവർഷമായി സമൂഹമാധ്യമങ്ങൾ വഴി ബന്ധപ്പെട്ടുവരികയായിരുന്നു​ പെൺകുട്ടിയും അർമാൻ അലിയും. പെൺകുട്ടി ഇയാളുടെ സന്ദേശങ്ങൾക്ക് പ്രതികരിക്കാതായയോടെയാണ് ആക്രമണത്തിന് പദ്ധതി തയാറാക്കിയത്.

ആറുമാസമായി പെൺകുട്ടി അർമാനുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ട്. വ്യാഴാഴ്ചയാണ് ഡൽഹിയിലെ സംഗം വിഹാർ ഭാഗത്ത് സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിക്ക് വെടിയേറ്റത്. വെടിവെപ്പിൽ ഷോൾഡറിനു പരിക്കേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തതായും പൊലീസ് പറഞ്ഞു.

Tags:    
News Summary - Delhi teen Shot at after she stops chatting with social media friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.