ഭോപ്പാൽ: ക്ഷേത്രത്തിനുള്ളിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ മൈഹാറിലെ ശാരദ മാതാ ക്ഷേത്രത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജില്ലയിൽ താമസിക്കുന്ന ലല്ലാറാം (37) ആണ് മരിച്ചത്. ഇയാൾ സ്വയം കഴുത്തറക്കുകയായിരുന്നുവെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
ശാരദാ മാതാ ക്ഷേത്രത്തിന്റെ ഹവൻകുണ്ടിന് സമീപമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്, സമീപത്ത് കത്തി കണ്ടെത്തി.
മരണത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് മൈഹാർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് അനിമേഷ് ദ്വിവേദി പറഞ്ഞു. ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ദിവസേന ധാരാളം ഭക്തജനങ്ങൾ എത്തുന്നുണ്ട്. എന്നാൽ, ലല്ലാറാം ക്ഷേത്രത്തിലെത്തുന്നതിന് ദൃക്സാക്ഷികളില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.