മരട്: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരുടെ നിരന്തര പീഡനം മൂലം യുവതി കമീഷണര്‍ക്ക് പരാതി നല്കി. പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ട് ഒരു വര്‍ഷമായിട്ടും നടപടിയെടുക്കാത്തതിനെതുടര്‍ന്നാണ് യുവതി കമീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. നെട്ടൂര്‍ മൗലാന റോഡില്‍ പൂതേപ്പാടം സാനുവിന്റെ മകള്‍ ജിഷ്നയാണ് ഭര്‍ത്താവായ നെട്ടൂര്‍ ചേരിപ്പറമ്പില്‍ ഷംനാസിനും മാതാവിനുമെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പത്ത് ലക്ഷം രൂപയോളമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഈ തുക നല്‍കാത്തതിന്റെ പേരില്‍ ജിഷ്നയെ വീട്ടില്‍ തിരിച്ചുകൊണ്ടുവന്നാക്കുകയും പിന്നീട് തിരിഞ്ഞ് നോക്കിയില്ലെന്നും പരാതിയില്‍ പറയുന്നു. കൂടാതെ ഈ കുടുംബത്തെ വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് വീടിന് മുന്നില്‍ വന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വാട്സ്ആപ്പിലും, ഫോണിലൂടെയും മറ്റും നിരന്തരം സ്ത്രീധന തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും പറയുന്നു. അതേസമയം ബാങ്ക് ഉദ്യോഗസ്ഥനായ ഇയാള്‍ വൈപ്പിന്‍ എടവനക്കാടുള്ള ഒരു യുവതിയുമായി അടുപ്പത്തിലാവുകയും വിവാഹം രജിസ്റ്റര്‍ ചെയ്യാനുമുള്ള നീക്കവും നടത്തിയിരുന്നു. ഈ വിവരം ജിഷ്ന അറിഞ്ഞതോടെ തടയുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ മൂന്നു തവണ പരാതി നല്‍കിയിട്ടും പരാതി വായിച്ച് നോക്കാന്‍ പോലും പൊലീസ് ഉദ്യോഗസ്ഥന് തയാറായില്ലത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.