ആലപ്പുഴ: നഗരത്തില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ കഴിഞ്ഞ ദിവസം പിടിയിലായ അതുൽ, ആഷിക് എന്നിവര്‍ക്ക് എം.ഡി.എം.എ നല്‍കിയിരുന്ന രണ്ടുപേര്‍ ബംഗളൂരുവില്‍നിന്നും പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര, ചെങ്കൻ, പ്ലാമുട്ടിക്കട ഊരാളി വിളാകത്ത് അഭിജിത്ത് (മിഥുൻ - 24), കൂട്ടുകാരി ചേർത്തല പട്ടണക്കാട് വെളിയിൽ വീട്ടിൽ അപർണ (19) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും സൗത്ത് പൊലീസും ചേർന്ന് പിടികൂടിയത്.
പിടിയിലായ അതുല്‍,ആഷിക് എന്നിവരെ ചോദ്യം ചെയ്തതിലാണ് ബംഗളൂരുവിൽനിന്നും അഭിജിത്ത് മുഖേനയാണ് എം.ഡി.എം.എ ഇവര്‍ക്ക് ലഭിക്കുന്നതെന്ന വിവരം ലഭിക്കുന്നത്.
കേരളത്തിലെ പല ജില്ലകളിലേക്കും വലിയ അളവിൽ മയക്കുമരുന്ന് എത്തുന്നത് അഭിജിത്ത് വഴിയാണ്. ഇയാൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല. മറ്റ് പലരുടെയും അക്കൗണ്ടിലേക്കാണ് പണം ഇട്ട് വാങ്ങുന്നത്. അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഭിജിത്തും അപര്‍ണയും പിടിയിലാകുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും വിശദമായി പരിശോധിക്കുന്നതിലൂടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സ്റ്റേഷന്‍ ഓഫിസര്‍ അരൂൺ കുമാർപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.