തിരുവനന്തപുരം: മയക്കുമരുന്ന് പിടികൂടിയ പൂവാറിലെ റിസോർട്ടിലെ പാര്‍ട്ടി ഹാളില്‍ ഫോണിലൂടെ നടന്ന പണമിടപാടുകളും അന്വേഷിക്കും. പിടികൂടിയ മൂന്ന് ഫോണുകൾ പരിശോധിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിെൻറ പ്രതീക്ഷ. ക്രിമിനൽ കുറ്റം തെളിഞ്ഞാൽ കേസന്വേഷണം പൊലീസിന് കൈമാറാനും സാധ്യതയുണ്ട്.
റിസോർട്ടിൽ പാര്‍ട്ടി സംഘടിപ്പിച്ച നിര്‍വാണയുടെ പ്രധാനി ഉത്തരേന്ത്യന്‍ വിനോദസഞ്ചാരകേന്ദ്രമായ കുളു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന വിവരവുമുണ്ട്. ലഹരികടത്ത് കേസുകളില്‍ പ്രതിയായി നാട്ടില്‍ നില്ക്കാന് കഴിയാത്ത അവസ്ഥ വന്നതോടെയാണ് റിസോർട്ടിൽനിന്ന് പിടിയിലായ അക്ഷയ് മോഹന്‍ ഇൗ സംഘവുമായി കൂട്ടുകൂടിയതത്രെ.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സംഗീത പാര്‍ട്ടി സംഘടിപ്പിക്കുകയും അതിെൻറ മറവില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍ വില്‍ക്കുകയുമായിരുന്നു ഇവര്‍. പാര്‍ട്ടിക്കിടെ റെയ്ഡ് ഉണ്ടായാലും വില്പനക്കായി സൂക്ഷിച്ച മയക്കുമരുന്ന് പിടിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതൽ എടുത്തിരുന്നു. സ്ത്രീകള്‍ അടക്കം വിതരണക്കാരായി ഉണ്ടാകുമെന്നതിനാൽ പരിശോധന ദുഷ്കരമാണ്.
ശനിയാഴ്ചത്തെ പാര്‍ട്ടി കഴിഞ്ഞ് സംഘാടകര്‍ ലഹരി ഉപയോഗിച്ച് വിശ്രമിക്കുമ്പോഴാണ് പൂവാറില്‍ പരിശോധന നടന്നത്. അതിനാലാണ് സിന്തറ്റിക് മയക്കുമരുന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. കേസിെൻറ പ്രാധാന്യം കണക്കിലെടുത്താണ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചത്.
ആര്യനാട് തോളൂര്‍ ലക്ഷ്മി ഭവനില്‍ അക്ഷയ്മോഹന്‍ (26), കടകംപള്ളി വില്ലേജില്‍ ശംഖുംമുഖം കണ്ണാന്തുറ ഷാരോണ്‍ ഹൗസില്‍ പീറ്റര്‍ ഷാനോ ഡെന്നി (35), അയിരൂപ്പാറ ചന്തവിള ആഷിര്‍ (31) എന്നിവരെയാണ് എക്സൈസ് പിടികൂടി നെയ്യാറ്റിന്‍കര കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. റിസോർട്ടിെൻറ ഇപ്പോഴത്തെ നടത്തിപ്പുകാരെക്കുറിച്ചും അന്വേഷണം നടക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.