ബി​സ്മി സ്റ്റോ​റി​ൽ എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന

ന​ട​ത്തു​ന്നു

കടയിൽനിന്ന് ലഹരി വസ്തുക്കൾ പിടികൂടി

കമ്പളക്കാട്: വ്യാപാര സ്ഥാപനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ലഹരി ഉൽപന്നങ്ങൾ പിടികൂടി. വയനാട് എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ നിർദേശത്തെ തുടർന്ന് കൽപറ്റ റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കമ്പളക്കാട് കോംപ്ലക്സ് റോഡിലെ ബിസ്മി സ്റ്റോറിൽ നിന്നും നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടിയത്.

780 ഹാൻസ്, 102 കൂൾ ലിപ് എന്നിവയാണ് സംഘം പിടികൂടിയത്. സംഭവത്തിൽ കടയുടമ അഷ്റഫ് അട്ടശേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം ലഹരി ഉപപ്പന്നങ്ങൾ വിറ്റത് ചൂണ്ടിക്കാട്ടി കടയുടെ ലൈസൻസ് റദ്ദാക്കാൻ കണിയാമ്പറ്റ പഞ്ചായത്തിന് എക്സൈസ് നിർദേശം നൽകിയിട്ടുണ്ട്.

റേഞ്ച് ഇൻസ്പെക്ടർ ബാബുരാജ്, പ്രിവന്റിവ് ഓഫിസർമാരായ കൃഷ്ണൻ കുട്ടി, വി.കെ. ചന്തു, ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    
News Summary - Drugs were seized from the shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.