മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് (ഇ.ഡി) റെയ്ഡ്. ദാവൂദിന്റെ സഹോദരി പരേതയായ ഹസീന പാർക്കറുടെ വീടടക്കം 10 ഇടങ്ങളിലാണ് എഴുപതോളം ഇ.ഡി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നത്.
ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഭീകരവാദ പ്രവർത്തനം, ഹവാല ഇടപാട് തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ദാവൂദ് ഇബ്രാഹിമിനും മറ്റ് 'ഡി കമ്പനി' അംഗങ്ങൾക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ ) യു.എ.പി.എ ചുമത്തി ഈയിടെ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം ഇ.ഡിയും കേസെടുത്തത്. അതേസമയം, മഹാരാഷ്ട്രയിലെ ഭരണപക്ഷ നേതാക്കളെ ലക്ഷ്യമിട്ടാണ് ഇ.ഡിയുടെ നീക്കമെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.