ന്യൂഡൽഹി: വാക്കുതർക്കത്തിനിടെ 20കാരനെ എട്ടംഗസംഘം കുത്തികൊന്നു. ഡൽഹി സംഘംവിഹാറിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഘംവിഹാർ സ്വദേശി ദിൽഷാദാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത എട്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
യുവാവിനെ പ്രതികൾ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ജനമധ്യത്തിൽ നിരവധി ആളുകൾ നോക്കിനിൽക്കുമ്പോളാണ് യുവാക്കളുടെ സംഘം ആക്രമണം നടത്തിയത്. എന്നാൽ, സംഭവം ആരും ചോദ്യംചെയ്യാത്തതും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്.
ദിൽഷാദിനെ തെരുവിന്റെ ഒരുഭാഗത്തുവച്ച് പ്രതികൾ കൂട്ടമായി മർദിക്കുകയും ചവിട്ടുകയും ചെയ്തതിനു ശേഷം കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റതിന്റെ നിരവധി മുറിവുകളുമായി എത്തിച്ചതോടെ ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. അതീവഗുരുതരമായി പുരുക്കേറ്റ യുവാവിനെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.